മാർച്ചിനുശേഷം റേഷൻകാർഡുകൾ സറൻഡർ ചെയ്തവർക്ക് പിഴ


പൊയിനാച്ചി : ജില്ലയിലെ 9417 റേഷൻ കാർഡുകളെ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തിയതായും 4788 കാർഡുകളെ മുൻഗണനാപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായും മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യെ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള കണക്കാണിത്.

കാഞ്ഞങ്ങാട്-2526, ഉദുമ-1392, തൃക്കരിപ്പൂർ-1914, കാസർകോട്-755, മഞ്ചേശ്വരം-2830 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ പുതുതായി മുൻഗണനാപ്പട്ടികയിൽ എത്തിയവർ. കാഞ്ഞങ്ങാട്-1256, ഉദുമ-736, തൃക്കരിപ്പൂർ-885, കാസർകോട്-1012, മഞ്ചേശ്വരം-899 എന്നിങ്ങനെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയവർ.

കഴിഞ്ഞ മാർച്ചിനുശേഷം കാർഡുകൾ സറൻഡർ ചെയ്തവരിൽനിന്ന് പിഴ ഈടാക്കാനും ഫീൽഡ് പരിശോധന നടത്തി അനർഹരെ കണ്ടെത്തി ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റാനും കമ്മിഷണർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..