ലഹരിവിരുദ്ധ ദിനാചരണം


കാലിച്ചാനടുക്കം : ഗവ. ഹൈസ്കൂളിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധദിനത്തിൽ കാലിച്ചാനടുക്കം ടൗണിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ ഫ്ളാഷ് മോബ്‌ നടത്തി. പ്രഥമാധ്യാപിക ഷേർളി ജോർജ്, പി.ടി.എ. പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ, സി.പി.ഒ. കെ.വി.പദ്മനാഭൻ, എ.സി.പി.ഒ. സിജിമോൾ, പ്രകാശൻ, രാജേന്ദ്രൻ, ജനമൈത്രി പോലീസ് ഓഫീസർ പ്രകാശൻ എന്നിവർ പങ്കെടുത്തു.

കല്യോട്ട് : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിൽ എക്സൈസ് ഓഫീസർ പി.പ്രജിത് ക്ലാസെടുത്തു. പ്രഥമധ്യാപിക പി.സുലേഖ, കെ.മജീദ്, പി.സിന്ധു എന്നിവർ സംസാരിച്ചു.

ചിറ്റാരിക്കാൽ : തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എസ്.പി.സി., എൻ.സി.സി., സ്കൗട്ട്, ഗൈഡ്, വിവിധ ക്ലബ്ബംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിലേക്ക് ലഹരിവിരുദ്ധറാലി നടത്തി. പ്രഥമാധ്യാപിക കെ.എ.റോസിലി ഉദ്ഘാടനം ചെയ്തു.

ചെറുവത്തൂർ : കൈതക്കാട് തർബിയ ഖുറാൻ അക്കാദമി വിദ്യാർഥികൾ ഉണർത്തുജാഥ സംഘടിപ്പിച്ചു. ടി.എസ്.യു. പ്രസിഡന്റ് അൻഷാദ് എതിർത്തോട് ഉദ്ഘാടനം ചെയ്തു. റഷീദ് റാസി തൃക്കരിപ്പൂർ സംസാരിച്ചു.

പിലിക്കോട് : കാലിക്കടവിൽ ബോധവത്കരണ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു. വിദ്യാർഥികൾ, നിയമപാലകർ, പൊതുപ്രവർത്തകർ, ട്രോമാ കെയർ പോലീസ് വൊളന്റിയർമാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും കാലിക്കടവിലേക്ക് ലഹരിവിരുദ്ധ സൈക്കിൾറാലിയും സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പി.രേഷ്ണ ഉദ്ഘാടനംചെയ്തു. ചന്തേര സബ് ഇൻസ്പെക്ടർ എം.വി.ശ്രീദാസ് അധ്യക്ഷനായിരുന്നു. തൃക്കരിപ്പൂർ എസ്.പി.സി., സി.പി.ഒ. എം.മധുസൂദനൻ, ജനമൈത്രി ട്രോമാകെയർ വൊളന്റിയർ സി.ഷിജ, സി.പി.ഒ. സുജിൻകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ പി.പി.സുധീഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..