ലഹരിവിരുദ്ധ ദിനാചരണം


കാസർകോട് : സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിവർജന മിഷൻ വിമുക്തി, വിദ്യാനഗർ ജനമൈത്രി പോലീസ് സ്റ്റേഷൻ, ചിന്മയ കോളേജ് (ചിന്മയ യുവകേന്ദ്ര) എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും ബോധവത്കരണ സെമിനാറും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.

കാസർകോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഡി. ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. രഘുനാഥൻ ക്ലാസെടുത്തു. ചിന്മയ കോളേജ് വർക്കിങ് ചെയർമാൻ എ.കെ. നായർ അധ്യക്ഷനായി. ചിന്മയ കോളേജ് പ്രിൻസിപ്പൽ വി. രാഘവൻ, വിദ്യാനഗർ ജനമൈത്രി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പ്രശാന്ത്, പ്രൊഫ. ഗോപിനാഥൻ, ചിന്മയ മിഷൻ സെക്രട്ടറി കെ. ബാലചന്ദ്രൻ, ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ ബിജു മഠത്തിൽ, ചിന്മയ മിഷൻ യുവകേന്ദ്ര സെക്രട്ടറി പി. പ്രിയങ്ക എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ ആന്റി നർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി ആന്റി നർക്കോട്ടിക് അവാർഡ് നേടിയ എൻ.ജി. രഘുനാഥനെ ചടങ്ങിൽ ആദരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..