രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു


കുന്നുംകൈ : രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കോളിയാട് കനറാ ബാങ്ക് പരിസരത്ത് വളവിൽ അപകടത്തിൽപ്പെട്ടു. സമീപത്തെ വൈദ്യുതത്തൂണിലും സമീപത്തെ കാറിലും ഇടിച്ചതാണ് ആംബുലൻസ് നിന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആസ്പത്രിയിലേക്ക് മാറ്റി.

കുത്തനെയുള്ള ഇറക്കവും വളവും ഉള്ള സ്ഥലത്തെ പോലീസ് പരിശോധനയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാഹന പരിശോധനയുടെ ഭാഗമായി ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടതിനാൽ മറ്റൊരു വാഹനത്തിന് പോകാൻ ഇടമില്ലാത്തതിനാലാണ് അപകടമുണ്ടായതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. കൊടുംവളവുകളിൽ വാഹന പരിശോധന പാടില്ലെന്ന ഉത്തരവ് പോലീസ് തന്നെ കണ്ടില്ലെന്ന് നടിക്കുകയാണ്.

വാഹനപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലില്ലാതെയാണ് ഗതാഗതത്തിരക്കുള്ള കുന്നുംകൈയിൽ പോലീസ് സംഘം വാഹനപരിശോധന നടത്തിയത്. മറ്റൊരു വാഹനത്തിന് പോകാൻ കഴിയാത്ത വിധത്തിലായിരുന്നു പോലീസ് പരിശോധനയെന്ന്‌ നാട്ടുകാർ പരാതിപ്പെടുന്നു. വളവുകളിൽ പരിശോധന നടത്തുന്ന പോലീസ്, വാഹന യാത്രക്കാരെ കൈ കാണിക്കുമ്പോൾ പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നത് കാരണം അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ആംബുലൻസ് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..