• അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജന-വിദ്യാർഥി സംഘടനകൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജർ ഉദ്ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട് : അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജന-വിദ്യാർഥി സംഘടനകൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എം.ഷാജർ ഉദ്ഘാടനംചെയ്തു. എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സോയ രാവണീശ്വരം അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സബീഷ്, കെ.ആർ.അനിഷേധ്യ, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത്, എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ടി.സുജേഷ്, സംസ്ഥാന നിർവാഹകസമിതി അംഗം സതീഷ് പുതുച്ചേരി, ജില്ലാ പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര, യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, എൻ.വൈ.എൽ. സംസ്ഥാന ഖജാൻജി റഹീം ബണ്ടിച്ചാൽ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ബിപിൻ രാജ് പായം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..