• അതൃക്കുഴി ജി.എൽ.പി. സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ. എം.കെ.നീന, പ്രഥമാധ്യാപകൻ സി.എ.കൃഷ്ണകുമാറിന് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനംചെയ്യുന്നു
നെല്ലിക്കട്ട : മാതൃഭൂമി മധുരം മലയാളം പദ്ധതി അതൃക്കുഴി ജി.എൽ.പി. സ്കൂളിൽ തുടങ്ങി. സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ. എം.കെ.നീന, പ്രഥമാധ്യാപകൻ സി.എ.കൃഷ്ണകുമാറിന് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഗിരി അബൂബക്കർ അധ്യക്ഷനായി. സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഡയറക്ടർ ഹസീന നൗഫൽ, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ബി.കുഞ്ഞാലി, പ്രമോദിനി, ഗണേഷ്, സ്കൂൾ എസ്.എം.സി. ചെയർമാൻ എ.പരമേശ്വര നായ്ക്ക്, കെ.സുജിനി, മദർ പി.ടി.എ. പ്രസിഡന്റ് വി.ലതിക എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..