കാസർകോട് : കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഒരുവിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തിൽ പ്രതിഷേധിച്ച് കെ.എസ്.ടി. എംപ്ലോയീസ് സംഘ് (ബി.എം.എസ്.) നടത്തുന്ന അനിശ്ചിതകാല ധർണ 22 ദിവസം പൂർത്തിയായി.
22-ാം ദിനത്തെ സമരം ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബംബ്രാണ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി. എംപ്ലോയീസ് സംഘ് യൂണിറ്റ് പ്രസിഡന്റ് സി.എച്ച്.ഹരീഷ് അധ്യക്ഷനായി. റിതേഷ് ഷെട്ടി, കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടറി എം.പ്രവീൺ, ട്രഷറർ കെ.വി.ഗിരീഷ്, എം.ജയശീലൻ, എ.രാജേഷ്, എ.എസ്.സന്തോഷ്, ബി.എം.എസ്. നേതാക്കളായ ഹരീഷ് കുദ്രെപാടി, സംസ്ഥാന കമ്മിറ്റി അംഗം എൻ.സി.ടി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..