അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ തുടങ്ങും


കാഞ്ഞങ്ങാട് : പുണൂർ-ഇരിയ അയ്യപ്പക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശോത്സവം ജുലായ് ഒന്നുമുതൽ ആറുവരെ നടക്കും. ഒന്നിന് രാവിലെ ഒൻപതിന് കലവറനിറയ്ക്കൽ. വൈകീട്ട് അഞ്ചിന് ആധ്യാത്മിക സദസ്സ്. രാത്രി എട്ടിന് കലാസന്ധ്യ.

രണ്ടിന് രാവിലെ 10-ന് ആധ്യാത്മിക പ്രഭാഷണം. വൈകീട്ട് അഞ്ചിന് സർവൈശ്വര്യ വിളക്കുപൂജ. തുടർന്ന് തിരുവാതിര, രംഗ കലാശില്പം. മൂന്നിന് രാവിലെ 10-ന് സംഗീതക്കച്ചേരി, രണ്ടിന് സത്‌സംഗ്, വൈകീട്ട് ആറിന് പെൺകുട്ടികളുടെ കോൽക്കളി, തുടർന്ന് നൃത്തസന്ധ്യ. നാലിന് ഉച്ചയ്ക്കുശേഷം മൂന്നിന് മാതൃസംഗമം.

അഞ്ചിന് വൈകീട്ട് നാലിന് ഓട്ടം തുള്ളൽ, ആറിന് തായമ്പക, രാത്രി എട്ടിന് വിൽക്കലാമേള. ആറിന് രാവിലെ ഏഴിന് അഷ്ടബന്ധക്രിയയും ബ്രഹ്മകലശാഭിഷേകവും ഉച്ചയ്ക്ക് 12-ന് നൃത്തോത്സവം. ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ ആർക്കിടെക്ട്, ജനറൽ കൺവീനർ രാമകൃഷ്ണൻ കരിച്ചേരി, സത്യനാഥ് കമ്പിക്കാനം, കെ.വി. ഗോപാലൻ ഇരിയ, വിജയൻ നന്ദനം, സുഗുണൻ ഇരിയ, വി.എം. ബാലകൃഷ്ണൻ ഇരിയ, ശ്യാം ലാലൂർ, പി.വി. സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..