• ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതിയുടെ കേന്ദ്ര കമ്മിറ്റിയോഗം പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്യുന്നു
പെരിയ : ആചാരസ്ഥാനികർക്ക് വേതനവർധനയ്ക്ക് നടപടിയാകാത്തതിൽ പ്രതിഷേധിച്ച് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്രസംരക്ഷണ സമിതി സമരം തുടങ്ങുന്നു. നിലവിൽ ആചാരസ്ഥാനികർക്ക് ലഭിക്കുന്ന ആശ്വാസസഹായം വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ചതാണ്.
പിന്നീട് നേരിയ വർധന വരുത്താൻപോലും സർക്കാർ തയ്യാറായിട്ടില്ല. പുതിയ ആചാരസ്ഥാനികർക്ക് വേതനം ലഭിക്കാനുള്ള അപേക്ഷ സ്വീകരിക്കാനും അധികൃതർ തയ്യാറാകുന്നില്ലെന്ന് സമിതി നേതാക്കൾ ആരോപിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി 27-ന് നീലേശ്വരത്ത് മലബാർ ദേവസ്വം ബോർഡിന്റെ കാസർകോട് ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തും.
സമരത്തിന് മുന്നോടിയായി ഉത്തര മലബാർ തിയ്യ സമുദായ ക്ഷേത്രസംരക്ഷണസമിതിയുടെ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നു. പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ. നാരായണൻ, സെക്രട്ടറി എം.വി. നാരായണൻ, കെ. കണ്ണൻകുഞ്ഞി, എം. ചന്തൻ, രാമൻ, പി. കുഞ്ഞിക്കണ്ണൻ, ഡോ. കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..