ഇമ്പമുള്ള കൂട്ടായി ഇഗ്വാന


പിന്നെ അരുമകളും

ഇഗ്വാനയുമായി അജിത് കുമാർ

കാണാനഴകേറെ. കൂട്ടുകൂടാൻ കൊതിയും കാട്ടുന്നു. കുഞ്ഞായിരിക്കുമ്പോൾ ഓന്തിനെയും ഉടുമ്പിനെയുമൊക്കെപ്പോലിരിക്കുന്ന ഇവൻ ആറടിയോളം വളരും. പറഞ്ഞുവരുന്നത് ഇഗ്വാനയെക്കുറിച്ചാണ്. വിദേശിയാണെങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിലെയും അരുമസ്നേഹികളുടെ ഇഷ്ടതാരമാണീ കുഞ്ഞൻ ‘ദിനോസർ’.വേഗം ഇണങ്ങുന്ന പ്രകൃതവും ഇവയെ ആകർഷകമാക്കുന്നു. സസ്യഭുക്കായതിനാൽ പോറ്റാനും ചെലവ് കുറവാണ്. 50 മുതൽ 70 വർഷം വരെ ആയുസ്സുമുണ്ട്. പ്രധാനമായും തെക്കേ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോയും ബ്രസീലും അർജന്റീനയും കരീബിയൻ ദ്വീപുകളുമാണ് ഉരഗവർഗത്തിൽപ്പെട്ട ഇവയുടെ സ്വദേശം.

വിവിധ നിറങ്ങളിൽ പച്ച, ചുവപ്പ്, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളിൽ ഇഗ്വാനകളുണ്ട്. രണ്ടോ മൂന്നോ മാസം പ്രായമുള്ള പച്ച ഇഗ്വാനയ്ക്ക് 8000 മുതൽ 10,000 രൂപ വരെയാണ് വില. മറ്റു നിറങ്ങളിലുള്ളവയ്ക്ക് 15,000 മുതൽ 40,000 രൂപവരെ വിലയുണ്ട്.

തൊട്ടുതലോടണംഇവ മെരുങ്ങാൻ വെറും രണ്ടാഴ്ച മതി. പക്ഷേ, ഒരു ‘ഉപാധി’യുണ്ട്; ഇവയെ ദിവസവും എടുത്ത് തലോടണം. അങ്ങോട്ട് സ്നേഹം കാട്ടിയാൽ ഇങ്ങോട്ടുമുണ്ട് എന്നതാണ് ഇഗ്വാനയുടെ നയം. എടുക്കാനും മടിയിൽവെച്ച് ലാളിക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ജീവിയാണ് ഇഗ്വാന. ആദ്യമൊക്കെ ഭക്ഷണം കഴിക്കാൻ മടിക്കും. പക്ഷേ, പരിചയമാകുമ്പോൾ അതെല്ലാം മാറും.

മുറിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ വാല് ബലമായി പിടിക്കരുത്.

ഭക്ഷണംപൂർണ സസ്യഭുക്കായ ഇഗ്വാന മല്ലിച്ചപ്പ്, മുരിങ്ങയില, ചീര, മത്തൻ, ചെമ്പരത്തി ഇലയും പൂവും, കാരറ്റ് എന്നിവയൊക്കെയാണ് തിന്നുക. ചെമ്പരത്തിപ്പൂവാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം.

ഇഗ്വാനയ്ക്ക് കൊടുക്കുന്ന പോഷകമൂല്യമുള്ള തീറ്റകൾ ഓൺലൈനിലും ലഭിക്കും. എങ്കിലും അവയില്ലാതെയും നന്നായി വളരും.

ശീതരക്തജീവിയായ ഇഗ്വാനയുടെത് ചൂട് ഇഷ്ടപ്പെടുന്ന പ്രകൃതമാണ്. ചൂട് കിട്ടുന്ന സ്ഥലത്ത് കൂടുവെക്കാൻ ശ്രദ്ധിക്കണം. വെയിലേൽക്കാനും അവസരമൊരുക്കണം.

ഇഗ്വാനയെ വളർത്താൻ നമ്മുടെ നാട്ടിലും പ്രിയം കൂടിവരിയാന്നെന്‌ പയ്യാമ്പലത്തെ 'പോസ്‌ എൻ പെറ്റൽസ്‌' ജീവനക്കാരൻ അജിത്ത്‌ കുമാർ പറഞ്ഞു.

ഒട്ടേറെ മുട്ടകൾരണ്ടരവയസ്സാണ് മുട്ടയിടാനുള്ള പ്രായം. 25 മുതൽ 65 വരെ മുട്ടകളിടും. മണലിലോ അതുപോലുള്ള വസ്തുക്കളിലോ ആണ് മുട്ടയിടുക. കൂട്ടിൽ മണലിട്ടുകൊടുക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..