കോട്ടിക്കുളം റെയിൽവേ മേൽപ്പാലം നിർമാണം ഉടൻ തുടങ്ങണം


•  മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഉദുമ ഡിവിഷൻ സമ്മേളനം ഓട്ടോ-ടാക്സി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ടി.വി. വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ഉദുമ : സ്ഥലമേറ്റെടുപ്പും മറ്റ് നടപടികളും പൂർത്തിയാക്കിയ കോട്ടിക്കുളം റെയിൽവേ മേൽപ്പാലം നിർമാണം ഉടൻ തുടങ്ങണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഉദുമ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.

ഓട്ടോ-ടാക്സി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ടി.വി. വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. ഗിരീഷ്‌കുമാർ അധ്യക്ഷനായി. കോവിഡ് രോഗികളെ ആസ്പത്രിയിലെത്തിച്ചവരെ ആദരിച്ചു. പട്ടത്താനത്തെ അൻവികയ്ക്ക്‌ പാലക്കുന്ന് രണ്ട്‌ യൂണിറ്റ് സ്വരൂപിച്ച ചികിത്സാസഹായം മധു മുതിയക്കാൽ കൈമാറി. പി. കൃഷ്ണൻ, ടി.വി. കൃഷ്ണൻ, ടി. മോഹനൻ, കെ. നാരായണൻ, പി. രാമചന്ദ്രൻ, ആനന്ദൻ കൊപ്പൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ഗിരീഷ്‌കുമാർ (പ്രസി.), ശശീന്ദ്രൻ, മനോഹരൻ (വൈസ്‌ പ്രസി.), പി. രാമചന്ദ്രൻ (സെക്ര.), കെ. ശേഖരൻ, വിമൽദാസ് (ജോ. സെക്ര.), ആനന്തൻ കൊപ്പൽ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..