കോൺവന്റ് മുതൽ പട്ടേന കവലവരെ സൗന്ദര്യവത്കരിക്കും -നീലേശ്വരം റോട്ടറി


നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം സൗന്ദര്യവത്കരിച്ചതിന് പിന്നാലെ വിവിധ നഗരവികസന പദ്ധതികളുമായി നീലേശ്വരം റോട്ടറി മുന്നോട്ട്. നഗരസഭയുമായി സഹകരിച്ച് കോൺവെന്റ് കവല മുതൽ പട്ടേന കവലവരെ റോഡരികിൽ നടപ്പാത നിർമിച്ച് സൗന്ദര്യവത്കരണം നടത്തും. ഇവിടെ പൊതു ശൗചാലയവും തുറന്ന ജിംനേഷ്യവും സ്ഥാപിക്കും. പുതിയ പ്രസിഡന്റ് ചുമതലയേറ്റെടുക്കൽ ചടങ്ങിലായിരുന്നു പദ്ധതി പ്രഖ്യാപനം.

കഴിഞ്ഞവർഷത്തെ മുഖ്യ പദ്ധതിയായ വാതക പൊതുശ്മശാനത്തിന്റെ പണി അവസാനഘട്ടത്തിലെത്തി. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ ഉദ്ഘാടനംചെയ്തു. എ.കെ.വിനോദ്കുമാർ അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ എം.വി.മോഹൻദാസ് മേനോൻ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കോ ഓർഡിനേറ്റർ പി.ഇ.ഷാജിത്ത് ക്ലബ്ബ് മുഖപത്രം കെ.സി.മാനവർമ രാജയ്ക്ക് നൽകി പ്രകാശനംചെയ്തു. അസി. ഗവർണർ വി.അനിൽകുമാർ പുതിയ അംഗങ്ങൾക്ക് അംഗത്വവിതരണം നിർവഹിച്ചു. പി.വി.സുജിത്ത്കുമാർ, ബാലൻ കക്കാണത്ത്, പ്രിയങ്ക പ്രജീഷ്, എൻ.ലക്ഷ്മീനാരായണ പ്രഭു, ടി.ജെ.സന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശിവദാസ് കീനേരി (പ്രസി.), പ്രജീഷ് അപ്പുക്കുട്ടൻ (വൈസ് പ്രസി.), കെ.പ്രശാന്ത് (സെക്ര.), മാളപ്പ പ്രഭു (ജോ. സെക്ര.), പി.ഇ.ഷാജിത് (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..