കാസർകോട് : ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങളെ പോലീസ് അമർച്ച ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. കുമ്പള മുഗുവിലെ അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം വിരൽചൂണ്ടുന്നത് സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങൾ തീർക്കുന്നതിന് ക്വട്ടേഷൻ സംഘങ്ങൾ ഇടപെടുന്നതിന്റെ സൂചനകളാണ്. തർക്കങ്ങൾ തീർക്കുന്നതിന് സുഹൃത്തുക്കളെയോ, കുടുംബങ്ങളെയോ, പോലീസിനെയോ സമീപിക്കുന്നതിന് പകരം ആ ദൗത്യം ഗുണ്ടാസംഘങ്ങളെ ഏൽപ്പിക്കുന്നത് നാടും സമൂഹവും നേരിടാൻ പോകുന്ന ഗുരുതരമായ വിപത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിനോടൊപ്പം ജനങ്ങളും ജാഗ്രത കാണിക്കണം. പഴുതുകൾ അടച്ച് ശക്തമായ അന്വേഷണം നടത്തി കൊലപാതകികളെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..