ജില്ലാ ക്വിസ് നടത്തി


ഉദിനൂർ : ഉദിനൂർ ജ്വാല തിയേറ്റേഴ്സ് സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ക്വിസ് അസോസിയേഷനുമായി സഹകരിച്ച് ജില്ലാതല ക്വിസ് സംഘടിപ്പിച്ചു. ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർ സുരേശൻ കാനം ഉദ്ഘാടനംചെയ്തു. ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡന്റ് ടി.വി.വിജയൻ അധ്യക്ഷനായി. കഥാകാരി ബിന്ദു മരങ്ങാടിനുള്ള അനുമോദനവും നടന്നു. വിജയികൾക്ക് പി. കൈരളി സമ്മാനം നൽകി. കെ.കെ.മോഹനൻ, എൻ.സുകുമാരൻ, പി.പി.ജയൻ, പി.വിജിൻദാസ്, പി.വി.മഹേഷ് കുമാർ, കെ.വിജിത്ത് എന്നിവർ സംസാരിച്ചു.

ഒന്നും രണ്ടും സ്ഥാനം നേടിയവർ: എൽ.പി.: അർദ്ര കെ. സനൂപ്, പി.എസ്. മുഹമ്മദ് ഫഹീം, ജെ.പി.ആരാധ്യ, റയ മഹേഷ്, യുപി.: എം.സൂര്യതേജ്, ഇഷ അനിൽ, തീർഥ പ്രകാശ്, ശ്രേയ സുഭിൻ, ഹൈസ്കൂൾ: കെ.കെ.ദേവിക മോഹൻ, കെ.കെ.ദീപക് മോഹൻ, സായന്ത് കരിച്ചേരി, കൃഷ്ണജിത്ത്, പൊതുവിഭാഗം: പ്രേമചന്ദ്രൻ പിലിക്കോട്, ശ്രീനിവാസൻ വേലേശ്വരം, രഞ്ജിനി കാര്യങ്കോട്, വിജിത്ത് മടിക്കൈ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..