പടന്നക്കാട് കാർഷിക കോളേജ് യൂണിയൻഎസ്.എഫ്.ഐ.ക്ക്


•  പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ.യുടെ ആഹ്ലാദപ്രകടനം

നീലേശ്വരം : പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 26-ാം തവണയും എസ്.എഫ്.ഐ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 17 സീറ്റുകളിലേക്കാണ് സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ കെ.എസ്.അശ്വിൻ, ജനറൽ സെക്രട്ടറി ആദിത്യ സുഗത്, യു.യു.സി.മാരായ പി.റയിസ്. സി.വി.അപർണ, സമ്പത്ത് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കാമ്പസിൽ ആഹ്ലാദപ്രകടനവും വിദ്യാർഥിക്കൂട്ടായ്മയും നടന്നു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. മാളവിക രാമചന്ദ്രൻ, അക്ഷയ് പിലിക്കോട്, സച്ചിൻ ചായ്യോത്ത്, നിഖിൽ കൃഷ്ണൻ, നന്ദലാൽ ബങ്കളം, അശ്വിൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..