ഭീമനടി-കാലിക്കടവ് പാലം നിർമാണം:


തൊഴിലുറപ്പിൽ വീട്ടുമുറ്റത്ത് കിണർ നിർമിച്ചു

ചെറുവത്തൂർ : കൊവ്വലിലെ പി.വി.കല്യാണിക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വീട്ടുമുറ്റത്ത് കിണർ നിർമിച്ചുനൽകി. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, വാർഡ് അംഗം കെ.വി.ജാനകി, പി.വി.ചന്ദ്രൻ, അസി. സെക്രട്ടറി വിനയരാജ്, വി.വി.ശരത്ത് എന്നിവർ പങ്കെടുത്തു.

3.67 കോടിയുടെ സാങ്കേതികാനുമതി

ഭീമനടി : കാലിക്കടവ്-ഭീമനടി പാലത്തിന് 3.67 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായതായി എം. രാജഗോപാലൻ എം.എൽ.എ. അറിയിച്ചു.

പടന്ന തെക്കേക്കാട്-പടന്നക്കടപ്പുറം പാലം, മാടക്കാൽ-തൃക്കരിപ്പൂർ കടപ്പുറം പാലം എന്നിവയുമായി ചേർത്ത് ഒരു ക്ലസ്റ്ററായാണ് പാലം പണിയുക.

പരിശോധന പൂർത്തിയായ പുതിയ പാലങ്ങളുടെ രൂപരേഖയും വിശദ പദ്ധതിരേഖയും പൂർത്തീകരിച്ച് മൂന്നു പാലങ്ങളും ഒരുമിച്ച് നടപ്പാക്കാൻ കാത്തുനിന്നാൽ കുറേ കാലതാമസം വരാനിടയുള്ളതുകൊണ്ട് പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനമായാണ് ഭീമനടി കാലിക്കടവ് പാലത്തിന് 3.77 കോടി രൂപയുടെ പാർട്ട്‌ അനുവദിച്ചത്.

30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോടുകൂടിയ പാലത്തിന് 200 മീറ്റർ അനുബന്ധ റോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങുമാണ് പദ്ധതിയിലുള്ളത്.

ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഫലപ്രാപ്തിയിലെത്തിയിട്ടുള്ളതെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരപ്പെടുത്തുമെന്നും എം. രാജഗോപാലൻ എം.എൽ.എ. പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..