• മന്നം സോഷ്യൽ സർവീസ് വിഭാഗം സ്വയംസഹായസംഘം അംഗങ്ങളുടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലാതല നേതൃയോഗം എൻ.എസ്.എസ്. നായകസഭാംഗം എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ : കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ മന്നം സോഷ്യൽ സർവീസ് വിഭാഗത്തിന് കീഴിൽ വരുന്ന സ്വയംസഹായ സംഘങ്ങളുടെ നേതൃയോഗം എൻ.എസ്.എസ്. നായകസഭാംഗം എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കണ്ണൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് എ.കെ.രാമകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മന്നം സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻറ് സെക്രട്ടറി വി.വി.ശശിധരൻ നായർ, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ ജെറി തനങ്ങാട്, മൈക്രോ ക്രഡിറ്റ് സീനിയർ മാനേജർ രാജേഷ് അലക്സ്, യൂണിയൻ സെക്രട്ടറി ഇ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, കാസർകോട്, ഹൊസ്ദുർഗ്, ബത്തേരി, വൈത്തിരി, മാനന്തവാടി യൂണിയനുകളിലെ സെക്രട്ടറിമാരും കോ ഓർഡിനേറ്റർമാരും അനിമേറ്റർമാരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..