• കാഞ്ഞങ്ങാട്ട് നടന്ന യുവകലാസാഹിതി ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : മതങ്ങളുടെ അക്കൗണ്ടിൽ തിരിച്ചറിയേണ്ട ഒന്നല്ല ആത്മീയതയെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
യുവകലാസാഹിതി ജില്ലാ കൺവെൻഷനും രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരുമ്പള കാവ്യോത്സവ സ്മരണികയായ 'ഓർമപ്പുസ്തക'ത്തിന്റെ പ്രകാശനവും രാജീവൻ കാഞ്ഞങ്ങാട് സ്മാരക കഥാപുരസ്കാര സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ആർ.ശ്യാംകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. രാഘവൻ മാണിയാട്ട് അധ്യക്ഷനായി. മാധവൻ പുറച്ചേരി, രാധാകൃഷ്ണൻ പെരുമ്പള, നാലപ്പാടം പദ്മനാഭൻ, കെ.പ്രീത, രാജേഷ് ഓൾനടിയൻ, ജയൻ നീലേശ്വരം, സുനിൽകുമാർ മനിയേരി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..