റോഡ് തകർന്നു: നിൽപ്പുസമരവുമായി നാട്ടുകാർ


• മൈൽപാറ-ഉജീർക്കര റോഡ് തകർന്നതിൽ പ്രതിഷേധിച്ച് ജനകീയസമിതി നടത്തിയ നിൽപ്പുസമരം

മൊഗ്രാൽ പുത്തൂർ : റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് നിൽപ്പുസമരവുമായി നാട്ടുകാർ രംഗത്ത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൈൽപാറ-ഉജീർക്കര റോഡാണ്‌ തകർന്നത്.

റോഡിലെ കുഴികൾ കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഓട്ടോറിക്ഷകൾ റോഡിലൂടെ യാത്രപോകാൻ വിസമ്മതിക്കുന്നു. ഉജീർക്കര ഗവ. യു.പി. സ്കൂളിലേക്കുള്ള പ്രധാന റോഡാണിത്. 2019-ൽ മെക്കാഡം ചെയ്യുമെന്ന് വാഗ്ദാനം ലഭിച്ചെങ്കിലും നടന്നില്ല. സലീം, ഖദീജ, ഗിരീഷ്, വിനോദ്, പ്രമീള മജൽ, മുഹമ്മദ്, നാസർ, ആനന്ദൻ, മിനി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..