ലഹരിവിരുദ്ധദിനാചരണം


• ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ റാലി കുറ്റിക്കോൽ പഞ്ചായത്തംഗം കുഞ്ഞിരാമൻ തവനം, ബേഡകം എ.എസ്.ഐ. രാഘവൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ബന്തടുക്ക : ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബന്തടുക്ക ടൗണിൽ ലഹരിവിരുദ്ധ റാലി നടത്തി. ബേഡകം ജനമൈത്രി പോലീസ്, സ്റ്റുഡൻറ് പോലീസ് കാഡറ്റ്, സ്കൗട്ട്‌സ്‌ ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, വിമുക്തി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റാലി. എസ്.പി.സി. സൈക്കിൾറാലിയും നടത്തി.

കുറ്റിക്കോൽ പഞ്ചായത്തംഗം കുഞ്ഞിരാമൻ തവനം, ബേഡകം എ.എസ്.ഐ. രാഘവൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. കെ.ആർ. വേണു അധ്യക്ഷനായി. പഞ്ചായത്തംഗം കെ. നാരായണി, പ്രഥമാധ്യാപിക കെ. വീണ, ബി. ചരൺകുമാർ, ബി.എസ്. സന്ദീപ്‌കുമാർ, യു. ശശികല, അനിത എം. നായർ എന്നിവർ സംസാരിച്ചു.

പരവനടുക്കം : ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. മഞ്ചേശ്വരം സീനിയർ സിവിൽ ജനമൈത്രി പോലീസ് ഓഫീസർ മധു കാരക്കടവത്ത് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക എ.കെ.രമ അധ്യക്ഷയായി. അജിത, നിഖില ബാലൻ, മനോജ് പള്ളിക്കര, അജിൽ കുമാർ എന്നിവർ സംസാരിച്ചു.

പള്ളിക്കര : ജി.എച്ച്.എസ്.എസ്. പള്ളിക്കരയിലെ ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് നിർവഹിച്ചു. പ്രഥമാധ്യാപകൻ വി.കെ.പി.അബ്ദുൽ ജബ്ബാർ, കെ.വി.ഷൈന, കെ.കെ.ശൈലജ, വി.എം.മഹേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..