‘ദുർഗ’യിലെ പുസ്തകോത്സവത്തിൽ ഇന്ന് ആലങ്കോട് ലീലാകൃഷ്ണനെത്തും


ഇന്ന് സമാപിക്കും

കാഞ്ഞങ്ങാട് : വായനപക്ഷാചരണത്തിന്റെ ഭാഗമായി ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവം വ്യാഴാഴ്ച സമാപിക്കും. ഉച്ചയ്ക്ക്‌ രണ്ടിന് നടക്കുന്ന സമാപനച്ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ കുട്ടികളോട് സംവദിക്കും. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, ടോംസൊയർ, കുട്ടികളുടെ കളറിങ്ബുക്കുകൾ എന്നിവയും കഥ, നോവൽ, ആത്മകഥ, ബാലസാഹിത്യം തുടങ്ങിയ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ ലഭ്യമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളും വില്പനയിലുണ്ട്. ഇളവുകളോടെയാണ് കുട്ടികൾക്ക് പുസ്തകം നൽകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..