സായി ട്രസ്റ്റ് നിർമിച്ച വീട്‌ ഒടുവിൽ ഗുണഭോക്താക്കൾക്ക്‌


കാസർകോട് : സായ് ട്രസ്റ്റ് നിർമിച്ച വീടുകളുടെ ഗുണഭോക്താക്കളെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സാഫല്യം പദ്ധതിപ്രകാരം നിർമിച്ച 10 വീടുകളുടെ ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയാണ് നറുക്കെടുത്തത്. 35 പേരാണ് വീട് ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നത്. ഇവർക്കൊപ്പം വൈകി അപേക്ഷിച്ചവരെ കൂടി ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.

നറുക്ക് ലഭിച്ചവരിൽ വൈകി അപേക്ഷിച്ചവരുൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ അർഹരാണോയെന്ന പരിശോധന നടത്തിയശേഷമാണ് രേഖകൾ കൈമാറുക. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കി വീട് നൽകാൻ ഉപ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

നേരത്തേ അപേക്ഷ നൽകിയ 20 പേരുടെ അർഹതാ പരിശോധന പൂർത്തിയാക്കി. ബാക്കിയുള്ളവരുടെ പരിശോധന അതത് വില്ലേജ് ഓഫീസർമാർ നടത്തുന്നുണ്ട്. വീടുകളിലേക്ക് റോഡ്, വൈദ്യുതി സൗകര്യങ്ങൾ ഉടൻ ലഭ്യമാക്കും. വരുന്നയാഴ്ചതന്നെ രേഖകൾ കൈമാറും.

നറുക്കെടുപ്പ് ചടങ്ങിൽ എൻഡോസൾഫാൻ ഡെപ്യൂട്ടി കളക്ടർ, റവന്യൂവകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..