ചക്ക മഹോത്സവം


കൊടക്കാട് : കേളപ്പജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ.യും വികസന സമിതിയും സഹകരിച്ച് ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കപ്പായസം, ചക്കപ്പപ്പടം, ചക്ക ഇലയട, ചക്ക ചിപ്‌സ്, ചക്കപ്പൊരി, ചക്കവറവ്, ചക്ക കൂട്ടുകറി, ചക്കക്കുരുക്കറി തുടങ്ങിയ വിഭവങ്ങൾ ഒരുക്കി. വിഭവങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകി. പാചകവിദഗ്‌ധൻ ടി. മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.വി. മധുകുമാർ അധ്യക്ഷനായി. എം.എ. ഭാസ്‌കരൻ, കെ. സുകമാരൻ, എ.കെ. വിജയൻ, പ്രഥമാധ്യാപിക സി.വി. ശ്രീരേഖ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..