ഗതാഗതക്കുരുക്ക്‌ പരിഹരിക്കണം


പാലക്കുന്ന് : പാലക്കുന്ന് കവലയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്നും സംസ്ഥാന പാതയിലെ തെരുവ് വിളക്കുകൾ തെളിയിക്കണമെന്നും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. രാജേന്ദ്രൻ അധ്യക്ഷനായി. മുഖ്യകർമി സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, സെക്രട്ടറിമാരായ രാജൻ പൂച്ചക്കാട്, പി. പി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രൻ കൊക്കാൽ, ശ്രീധരൻ പള്ളം, ട്രഷറർ ബി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് വിരമിച്ച പ്രൈമറി വിഭാഗം പ്രഥമാധ്യാപിക ഇ. കെ. ശ്യാമള, പ്രിൻസിപ്പൽ പി. മാധവൻ എന്നിവർക്ക് ഉപഹാരവും യാത്രയയപ്പും നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..