പുസ്തകങ്ങളോട് കൂട്ടുകൂടാൻ കുട്ടികൾ ഗ്രന്ഥാലയത്തിൽ


കൊടക്കാട് : ഓലാട്ട് കെ.കെ.എൻ.എം.എ.യു.പി.സ്‌ക്കൂൾ കുട്ടികൾ പുസ്തകങ്ങളോട് കൂട്ടുകൂടാൻ ഗ്രന്ഥാലയത്തിലെത്തി.

കുട്ടികളെ കാത്ത് കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിലാണ് പുസ്തം ഒരുക്കിവെച്ചത്. ബാലസാഹിത്യ കൃതികൾ, കഥ, കവിത, ഇംഗ്ലീഷ് പുസ്തകങ്ങളും കുട്ടികൾ പരിചയപ്പെട്ടു.

കുഞ്ഞുവായനക്കൊരിടം ഗ്രന്ഥാലത്തിൽ പ്രത്യേകം ഒരുക്കിയ കിഡ്‌സ് ലൈബ്രറിയും സന്ദർശിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.ടി.വി നാരായണൻ കുട്ടികളുടമായി സംവദിച്ചു. പ്രഥമാധ്യാപിക പി.പദ്മാക്ഷി, മോഹനൻ മേച്ചേരി, എം.വി.ചന്ദ്രഭാനു എന്നിവർ സംസാരിച്ചു.

പിലിക്കോട് : വായനാ വാരാചരണ ഭാഗമായി പിലിക്കോട് വയൽ ഗവ.വെൽഫേർ എൽ.പി.സ്‌കൂൾ വിദ്യാർഥികൾ പി.സി.കെ.ആർ. വായനശാല സന്ദർശിച്ചു.

പുസ്തകങ്ങൾ പരിചയപ്പെടുന്നതോടൊപ്പം ഗ്രന്ഥശാലാ പ്രവർത്തനം നേരിട്ടറിയുകയെന്നതും സന്ദർശന ലക്ഷ്യമായിരുന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ കുട്ടികളുമായി സംവദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..