പാലക്കുന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു


പാലക്കുന്ന് : പാലക്കുന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി.കെ.രജീഷ് ഉദ്‌ഘാടനംചെയ്തു. ക്ലബ്ബ് തുടങ്ങിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്‌ഘാടനവും ഇതേ വേദിയിൽ നടന്നു. ഇതിന്‍റെഭാഗമായി അഞ്ച് കിടപ്പുരോഗികൾക്ക് ചക്രക്കസേരകൾ നൽകി. പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷനായിരുന്നു. പി.പി.ചന്ദ്രശേഖരൻ, റഹ്‌മാൻ പൊയ്യയിൽ, പി.എം.ഗംഗാധരൻ, പട്ടത്താൻ മോഹനൻ, കെ.ഗോപി, ടൈറ്റസ് തോമസ്, എസ്.പി.എം.ഷറഫുദീൻ, വി.വേണുഗോപാലൻ, ഡോ. ശശിരേഖ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പട്ടത്താൻ മോഹനൻ (പ്രസി.), സതീശൻ പൂർണിമ (സെക്ര.), രാജേഷ് ആരാധന (ഖജാ.). തൃക്കണ്ണാട് മലാംകുന്നിലെ സാക്സോഫോണിസ്റ്റ് അരുൺ കുമാറിനെ ആദരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..