അനുമോദിച്ചു


പാലക്കുന്ന് : അഭിമന്യു വായനശാല ആൻഡ് ഗ്രന്ഥാലയം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയവരെയും പ്ളസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് നേടിയ അഭിന ശശീന്ദ്രനെയും അനുമോദിച്ചു. യു.പി., എൽ.പി., ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രശ്നോത്തരിയും സംഘടിപ്പിച്ചു. പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ടി. ശ്രീധരൻ അധ്യക്ഷനായി. ശശിധരൻ കട്ടയിൽ, സി.കെ. അശോകൻ, കെ. കമലാക്ഷൻ, ടി.വി. നാരായണൻ, മുരളി പണിക്കർ, സി.കെ. ശശി, വിനോദ് മേൽപ്പുറം തുടങ്ങിയവർ സംസാരിച്ചു.

കുണ്ടംകുഴി : സഹൃദയ വായനശാല ആൻഡ് ഗ്രന്ഥാലയം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവരെ അനുമോദിച്ചു. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമണി ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷനായി. ടി. വരദരാജ്, ടി.പി. ഗോപാലൻ, ഡി. വത്സല, കൃപാജ്യോതി, ഹൃദ്യപ്രഭ, കെ. വിനോദ്, ജിഷ്ണുരാജ്, ടി. സുകുമാരൻ എന്നിവർ സംസാരിച്ചു.

ചെർക്കള : എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സലീം എടനീർ അധ്യക്ഷനായി. എടനീർ മഠാധിപതി സ്വാമി സച്ചിതാനന്ദ ഭാരതി അനുഗ്രഹഭാഷണം നടത്തി. പ്രിൻസിപ്പൽ ടി.എം. ശ്രീജ, പ്രഥമാധ്യാപിക എച്ച്.എം. ജ്യോതിലക്ഷ്മി, കരിയർ ഗൈഡൻസ് കൺവീനർ ഡോ. ജി.കെ. ഗോപേഷ്, സൗഹൃദ കോ ഓർഡിനേറ്റർ പി.എം. സജി, അധ്യാപകരായ പി. പ്രഭാകരൻ, എൻ. ഹരീഷ, സ്റ്റാഫ് സെക്രട്ടറി ഐ.കെ. വാസുദേവൻ, നാരായണൻ, ഇ. ശാന്തകുമാരി, രാമൻ, പി.എൻ. മധുസൂദനൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..