ധർമദൈവങ്ങളുടെ പ്രതിഷ്ഠ നടത്തി


കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടന്ന കുടുംബസംഗമത്തിൻറെ ഭാഗമായുള്ള ആദരിക്കൽച്ചടങ്ങ്

പാലക്കുന്ന് : കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പടിഞ്ഞാർ ചാമുണ്ഡിയുടെയും കൊറത്തിയമ്മയുടെയും പ്രതിഷ്ഠ നടത്തി.

കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടനും കൃഷ്ണൻ വെളിച്ചപ്പാടനും കാർമികത്വം വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര സ്ഥാനികന്മാർ, ക്ഷേത്ര ഭരണസമിതി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

കുടുംബസംഗമവും ആദരിക്കലും പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര സ്ഥാനികൻ സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാട് ഭരണസമിതി പ്രസിഡന്റ് ശ്രീധരൻ പറയംപള്ളം അധ്യക്ഷനായി.

കലശം കുളിച്ച് അഞ്ച് പതിറ്റാണ്ട് പിന്നിട്ട പാലക്കുന്ന് കഴകം സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെയും, പൂരക്കളിയിൽ ഗുരുപൂജ പുരസ്കാരം നേടിയ കുഞ്ഞിക്കോരൻ പണിക്കരെയും ചടങ്ങിൽ ആദരിച്ചു.

കുറ്റിക്കോൽ കഴകം കാരണവർ സത്യൻ കാരണവർ, തറവാട് മൂപ്പൻ കുഞ്ഞിക്കോരൻ താനൂർ, തറവാട് ഭരണസമിതി ജന. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷറർ കെ. പ്രഭാകരൻ കുന്നുമ്മൽ, കെ. ദാമോദരൻ മംഗളൂരു, വനജ കൃഷ്ണൻ വേണൂർ, ഭാഗ്യവതി പൂച്ചക്കാട്, ജയലക്ഷ്മി നാലാംവാതുക്കൽ, വിജയൻ മൊട്ടംചിറ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..