വായനപക്ഷാചരണം സമാപിച്ചു


കൊടക്കാട് : വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലകൾ ആതിഥ്യമരുളിയ വായനപക്ഷാചരണം സമാപിച്ചു. ഹൊസ്ദുർഗ് താലൂക്ക്തല സമാപനവും ഐ.വി. ദാസ് അനുസ്മരണവും പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി. വേണുഗോപാലൻ അധ്യക്ഷനായി. പി.കെ. സുരേഷ്‌കുമാർ, ഐ.വി. ദാസ് അനുസ്മരണം നടത്തി. ജില്ലാ പ്രവർത്തക സമിതി അംഗം പി. രാമചന്ദ്രൻ, എം.പി. ശ്രീമണി, താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ, ടി.വി. ബാലകൃഷ്ണൻ, സി. ശശി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..