ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഭീഷണി


• റെയിൽവേ സ്റ്റേഷനു മുൻപിൽ റോഡിലേക്ക് താഴ്ന്നുകിടക്കുന്ന മരക്കൊമ്പുകൾ

തളങ്കര : റെയിൽവേ സ്റ്റേഷൻ മുതൽ തളങ്കര കടവത്ത് വരേയുള്ള റോഡിൽ യാത്രചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അരികിലുള്ള മരങ്ങൾ എല്ലാം റോഡിലേക്ക് ചാഞ്ഞ് ഏത് സമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. റെയിൽവേസ്റ്റേഷന്‌ മുൻപിലുള്ള റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് താഴ്ന്ന് അതിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കുപോലും പ്രയാസം സൃഷ്ടിക്കുന്നു.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് കൂടുതൽ പ്രയാസമുണ്ടാക്കുന്നത്. റെയിൽവേയുടെ പരിധിയിലുള്ള സ്ഥലമായതിനാൽ നഗരസഭയ്ക്കോ മറ്റോ ഇടപെടാനും പറ്റുന്നില്ല. പള്ളിക്കാൽ മുപ്പതാംമൈലിലും കടവത്ത് കുന്നിലും റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളുടെ കൊമ്പുകൾ പലതും വൈദ്യുതിക്കമ്പിയിൽ മുട്ടിനിൽക്കുന്ന അവസ്ഥയിലാണ്. ശക്തമായ കാറ്റടിച്ചാൽ കൊമ്പുകൾ ഒടിഞ്ഞ് കമ്പിയുടെ മുകളിൽ വീഴാനും വലിയ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ദിവസേന നൂറുകണക്കിന്‌ സ്കൂൾ വിദ്യാർഥികളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഇവിടെ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം. മുൻകാലങ്ങളിൽ മഴക്കാലം വരുന്നതിനുമുൻപ് മുൻകരുതലായി കെ.എസ്.ഇ.ബി. അധികൃതർ മരക്കൊമ്പുകൾ വെട്ടിമാറ്റാറുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..