സംഘർഷം;നാലുപേർ ആസ്പത്രിയിൽ


പടന്ന : തെക്കേക്കാട് മുത്തപ്പൻ മടപ്പുര ഭരണസമിതിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം തുടരുന്നു. കഴിഞ്ഞ ദിവസം മടപ്പുരയിൽ ഉച്ചഭാഷിണി വെക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ ഇരുവിഭാഗത്തിലും പെട്ട നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ സി.പി.എം. പടന്ന ലോക്കൽ കമ്മിറ്റിയംഗം ആർ .രജി (38), അമ്മ പി.വി.ശാന്ത (67), മടപ്പുര ട്രസ്റ്റ് ഭാരവാഹികളായ വടക്കെക്കാടിലെ കെ.പി.ബാബു (35), പി.പി.പവിത്രൻ (36) എന്നിവരെ ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിലാണ് തർക്കം. മടപ്പുര ആരംഭിച്ച കാലം മുതൽ തുടങ്ങിയ തർക്കം സംഘർഷത്തെ തുടർന്ന് കളക്ടർ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മടയനും ബന്ധുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..