പുത്തരി വിളമ്പാൻ നെൽക്കൃഷി തുടങ്ങി


കീഴൂർ മീത്തൽ വീട് തറവാട്ടിലെ നെൽക്കൃഷി കുഞ്ഞിക്കണ്ണൻ ആയത്താർ ഞാറ് നട്ട് ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കുന്ന് : തൊണ്ടച്ചനും പരിവാര ധർമദൈവങ്ങൾക്കും കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാൻ കീഴൂർ മീത്തൽ വീട് തറവാട് കമ്മിറ്റി സ്വന്തം വയലിൽ നെൽക്കൃഷി തുടങ്ങി. നിരവധി തറവാട്ടംഗങ്ങൾ നാട്ടിയുത്സവത്തിൽ പങ്കെടുത്തു.

കഴകം കീഴൂർ മീത്തൽ വീട് തറവാട്ടിൽ ഈ വർഷം നടക്കാനിരിക്കുന്ന 'പുതിയൊടുക്കൽ' അടിയന്തിരത്തിനും കളനാട് കിഴക്കേവീട് തറവാട്ടിലെ കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാനാണ് കൃഷി ചെയ്യുന്നത്. മുഖ്യരക്ഷാധികാരി കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ശേഖരൻ അരമങ്ങാനം അധ്യക്ഷനായി. പ്രഭാകരൻ പാറമ്മൽ, രവീന്ദ്രൻ മണ്ഡലിപ്പാറ, വിനോദൻ, പ്രഭാകരൻ ഞെക്ലി, എം.വി. ശ്രീധരൻ, കുഞ്ഞിക്കണ്ണൻ അമരാവതി, പ്രഭാകരൻ തെക്കേക്കര, ബാലകൃഷ്ണൻ, ബാബു മണിയങ്ങാനം, ശൈലജ, ചന്ദ്രാവതി, ഗീത എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..