ലയൺസ് ക്ലബ്ബ് പ്രവർത്തകർ റെയിൽവേ പ്ലാറ്റ്ഫോം ശുചീകരിച്ചു


Caption

പാലക്കുന്ന് : തുടർച്ചയായ മഴയിൽ പായൽ നിറഞ്ഞ് യാത്രക്കാർ സ്ഥിരം തെന്നിവീണിരുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം പാലക്കുന്ന് ലയൺസ് ക്ലബ്ബ് പ്രവർത്തകർ ശുചീകരിച്ചു.

കഴിഞ്ഞവർഷവും ഇതുപോലെ യാത്രക്കാർ വഴുതിവീഴുന്നത് പതിവായപ്പോൾ ലയൺസ് പ്രവർത്തകർ പ്ലാറ്റ്ഫോം വൃത്തിയാക്കിയിരുന്നു. അന്ന് നാട്ടുകാരും ഒപ്പം ചേർന്നിരുന്നു.

ഇത്തവണയും പ്ലാറ്റ്ഫോമിലൂടെ വേഗത്തിൽ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം റെയിൽവേ അധികൃതർ യന്ത്രസഹായത്തോടെ ഭാഗികമായി പായൽ നീക്കിയിരുന്നു. ഇതിന് പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടിൽനിന്ന് വൈദ്യുതിയും വെള്ളവും നൽകി ഒപ്പം നിന്നു. ലയൺസ് ക്ലബ്ബ് പ്രവർത്തകർ പ്ലാറ്റ്ഫോമിൽ കുമ്മായവും വിതറി. അടുത്തദിവസങ്ങളിൽ ബാക്കിഭാഗവും ശുചീകരിക്കുമെന്ന് ലയൺസ് പ്രസിഡന്റ്‌ പട്ടത്താൻ മോഹനൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..