പഞ്ചായത്തിൽ ജീവനക്കാരില്ല; ഓഫീസ് പ്രവർത്തനം താളംതെറ്റുന്നു


പടന്ന : പടന്ന ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും വേണ്ടെത്ര മറ്റ്‌ ജീവനക്കാരും ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം താളംതെറ്റുന്നു. മേയ് 30-ന് വിരമിച്ച സെക്രട്ടറിക്ക് പകരം ആളെ നിയമിച്ചിട്ടില്ല. അസി. സെക്രട്ടറിയെ ചെറുവത്തൂരിലേക്ക് സ്ഥലംമാറ്റിയ ഒഴിവിൽ നിയമിക്കപ്പെട്ട എറണാകുളം സ്വദേശി ദീർഘകാല അവധിയെടുത്തതോടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻപോലും സാധിക്കാത്ത അവസ്ഥയാണ്. സ്ഥലം മാറിപ്പോയ മറ്റു ജീവനക്കാരുടെ ഒഴിവിലേക്കും പകരം ജീവനക്കാർ എത്തിയില്ല.

ജനസേവന കാര്യങ്ങൾ മുടങ്ങുന്നതോടൊപ്പം പദ്ധതി ആസൂത്രണം പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ജീവനക്കാരുടെ അഭാവം സാരമായി ബാധിക്കുന്നുവെന്ന് കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം തദ്ദേശ സ്വയംഭരണ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവർക്ക് പരാതി നൽകി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..