പാലക്കുന്ന് : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഹിമാചൽ പ്രദേശ് ധരംശാലയിൽ നടന്ന ദേശീയതല റോവർ-റേഞ്ചർ കാർണിവലിൽ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയിൽനിന്ന് മൂന്നുപേർ പങ്കെടുത്തു. ചന്ദ്രഗിരി റോവർ ക്രൂ അംഗങ്ങളായ കെ.എം.മുഹമ്മദ് അൻഷാദ് (കീഴൂർ), സി.എ.യാസർ (ചെമ്പിരിക്ക), ഷഹബാസ് അബ്ദുള്ള (ചെമ്മനാട്) എന്നിവരാണ് പങ്കെടുത്തത്. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇവർക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചു. അഞ്ച് വർഷമായി റോവർ ക്രൂവിൽ പ്രവർത്തിച്ചുവരുന്ന ഇവരെ ചന്ദ്രഗിരി റോവർ ക്രൂ പിന്നീട് അനുമോദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..