Caption
തളങ്കര : ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് കാസർകോട് വെക്ടർ കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് കൊതുകുജന്യ രോഗ പ്രതിരോധ ബോധവത്കരണ ചിത്രപ്രദർശനം സംഘടിപ്പിച്ചു.
പ്രദർശനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൊതുകുജന്യരോഗങ്ങളായ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മലേറിയ, ചെള്ള് പനി, ജപ്പാൻ ജ്വരം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബയോജളിസ്റ്റ് രാധാകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
ഹയർ സെക്കൻഡറി ഇൻ-ചാർജ് സവിത, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സമീർ, സീഡ് കോ ഓർഡിനേറ്റർ പി.പി. ശ്യാമള, ലത്തീഫ് തുരുത്തി, സുനിൽകുമാർ, വിൻസൻറ് സെബാസ്റ്റ്യൻ, തങ്കമണി, പ്രഭാകരൻ, ലത എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..