അനുമോദിച്ചു


തളങ്കര : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ദഖീറത്ത് വനിതാ കോളേജിൽനിന്ന് മികച്ച മാർക്ക് നേടി വിജയിച്ചവരെയും എൽ.എസ്.എസ്., യു.എസ്.എസ്., സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാർ നേടിയവരെയും അനുമോദിച്ചു.

ദഖീറത്തുൽ ഉഖ്‌റ സംഘം സംഘടിപ്പിച്ച അനുമോദനയോഗം കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനുമായ പ്രൊഫ. കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.എം.മുനീർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി.എ.ഷാഫി, കെ.എം.ഹനീഫ്, എം.എ.ലത്തീഫ്, അബ്ദുല്ല മീത്തൽ, എൻ.കെ.അമാനുല്ല, പി.എ.റൗഫ് പള്ളിക്കാൽ, ബി.യു.അബ്ദുല്ല, ഹസൈനാർ ഹാജി തളങ്കര, അച്യുതൻ, സവിത, രജിത, ഫൈസൽ പടിഞ്ഞാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലേക്ക് കഴിഞ്ഞ തവണത്തെ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികൾ സമ്മാനിച്ച മൈക്ക് സെറ്റ് ടി.ഇ.അബ്ദുല്ല ഏറ്റുവാങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..