രാമായണമാസാചരണം തുടങ്ങി


പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. ഭണ്ഡാരവീട്ടിൽ നടന്ന ചടങ്ങിൽ സുനീഷ് പൂജാരി ഭദ്രദീപം തെളിയിച്ചു. ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ സംസാരിച്ചു. രാമായണസംസ്കൃതി രാമകഥാമൃതാഖ്യാനമാണ് വിഷയം. പ്രവീൺ കുമാർ കോടോത്താണ് ആഖ്യാതാവ്. 24-നും 31-നും വൈകുന്നേരം നാല് മുതൽ 5.30 വരെയും ജൂലായ്‌ ഏഴിന് രണ്ടുമുതൽ ആറുവരെയും സമാപന ദിവസമായ ഓഗസ്റ്റ്‌ 14-ന് 3.30 മുതൽ ആറുവരെയുമാണ് ആഖ്യാനം ഉണ്ടാകുക.

വിദ്യാനഗർ : വിദ്യാനഗർ ചിന്മയ കോളനി ശ്രീകൃഷ്ണ മന്ദിരത്തിൽ രാമായണമാസാചരണത്തിന് തുടക്കമായി. മന്ദിരം കമ്മിറ്റി ചെയർമാൻ എം.രാജുദാസ് ഉദ്ഘാടനംചെയ്തു. കാസർകോട് ചിന്മയ മിഷൻ പ്രസിഡന്റ് എ.കെ. നായർ അധ്യക്ഷനായി. ഭജന മന്ദിരം ഭാരവാഹികളായ സി.രാമചന്ദ്രൻ, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

സി.ചന്ദ്രൻ നായർ, എം.പി.ചന്ദ്രശേഖരൻ നായർ, കെ.ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് രാമായണ പാരായണം നടത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..