സ്കൂളിലേക്കുള്ള റോഡ് തകർന്നു; പ്രതിഷേധവുമായി സീഡ് കൂട്ടുകാർ


• ടാറിങ് കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡ് തകർന്നതിൽ പ്രതിഷേധിക്കുന്ന സെയ്ന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് കൂട്ടുകാർ

പള്ളിക്കര : ടാറിങ് കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡ് തകർന്നതിനെ തുടർന്ന് പ്രതിഷേധ റാലിയുമായി സീഡ് കൂട്ടുകാർ. സെയ്ന്റ്‌ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് പ്രവർത്തകരാണ് അൽപയുസ്സായ റോഡ്‌ പണിയിൽ പ്രതിഷേധമറിയിച്ച് നിരത്തിലിറങ്ങിയത്.

വേനൽക്കാലം അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ഈ റോഡ്‌ നന്നാക്കിയത്. പ്രവർത്തനം നിലച്ച പള്ളിക്കര ആഞ്ജനേയ ടാക്കീസിന് സമീപത്തുനിന്ന്‌ സ്കൂളിലേക്കുള്ള 300 മീറ്ററോളം ദൂരം റോഡ് ലക്ഷങ്ങൾ മുടക്കി ടാർ ചെയ്തത്.

പക്ഷേ, മഴ തുടങ്ങിയതോടെ പാത കുണ്ടും കുഴിയും നിറഞ്ഞതായി മാറി. ഇതിലൂടെയുള്ള യാത്ര ദുരിതമായതോടെയാണ് സീഡ് പ്രവർത്തകർ പ്രതിഷേധറാലിയുമായി രംഗത്തിറങ്ങുകയായിരുന്നു.

തുടർന്ന് റോഡിന്‍റെ പുനർനിർമാണത്തിനായി പള്ളിക്കര ഗ്രാമപ്പഞ്ചയത്തിൽ നിവേദനവും നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബ്രിജിറ്റ് റാലി ഉദ്ഘടനം ചെയ്തു. സ്കൂൾ സീഡ്‌ കോ-ഓർഡിനേറ്റർ എ. സുരേഷ്, സ്കൂൾ ലീഡർ ശ്രേയസ് ചന്ദ്രൻ, അസി. ലീഡർ സഫ ഫാത്തിമ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..