ഗണിതവിജയ പ്രവർത്തനശില്പശാല


കൊടക്കാട് : സമഗ്രശിക്ഷ കേരള നടപ്പ് അക്കാദമിക വർഷത്തിൽ സ്കൂളിൽ നടപ്പാക്കുന്ന ഗണിതവിജയം ഉൾചേർക്കൽ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ശില്പശാല കൊടക്കാട് കദളീവനത്തിൽ തുടങ്ങി.

ശില്പശാല സമഗ്രശിക്ഷ കാസർകോട് ജില്ലാ പ്രോജക്ട്‌ കോ ഓർഡിനേറ്റർ പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം.മധുസൂദനൻ അധ്യക്ഷനായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും മൂന്നുപേർ വീതമാണ് രണ്ടുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്. തുളസീധരൻ പിള്ള, സി.വി.സജീവൻ, രാജൻ അപ്യാൽ, പി.രാജഗോപാലൻ, എൽ.വി.രഞ്ജിത്ത്, സി.സനൂപ്, കെ.ശ്രുതി, ഡി.നാരായണ, വി.എസ്.ബിജുരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..