വ്യാപാരികളുടെ കളക്ടറേറ്റ് മാർച്ച് 27-ന്


•  ഉദുമയിൽ നടന്ന കെ.വി.വി.എ.എസ്. ജില്ലാതല അംഗത്വ കാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹ്‌മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന് : സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് 27-ന് വ്യാപാരികൾ പ്രതിഷേധ റാലിയും ധർണയും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് അറിയിച്ചു. ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. സംഘടനയുടെ ജില്ലാതല അംഗത്വ കാമ്പയിൻ ഉദുമയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മാസം കൊണ്ട് 5000 അംഗങ്ങളെ ചേർക്കാനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എ.വി. ഹരിഹരസുതൻ അധ്യക്ഷനായി.

സംസ്ഥാന കൗൺസിലർ അശോകൻ പൊയിനാച്ചി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശിഹാബ് ഉസ്മാൻ, ഹംസ പാലക്കി, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞിരാമൻ ആകാശ്, ബാലകൃഷ്ണൻ പടന്ന, ഉദുമ യൂണിറ്റ് സെക്രട്ടറി യൂസഫ് റൊമാൻസ്, ട്രഷറർ പി.കെ. ജയൻ, വനിതാ വിങ് പ്രസിഡന്റ് ഉഷ മോഹനൻ, വിജേഷ് കളനാട് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..