• ഇന്ധന വിലവർധനമൂലം കടലിലിറക്കാതെ പള്ളിക്കര കടപ്പുറത്ത് കയറ്റിവെച്ചിരിക്കുന്ന ഓടങ്ങൾ
പാലക്കുന്ന് : മാനം തെളിഞ്ഞ് കാറ്റും കോളുമടങ്ങിയിട്ടും ഇന്ധനമില്ലാത്തതിനാൽ മീൻപിടിത്ത തൊഴിലാളികൾ ഓടങ്ങൾ കടലിലിറക്കുന്നില്ല. കാലവർഷം കനത്തതോടെ പട്ടിണിയിലായ തൊഴിലാളികൾക്ക് ഇന്ധനത്തിന്‍റെ തീവില ഇരുട്ടടിയായി. ഓടങ്ങളിൽ (വലിയ തോണി) മീൻ പിടിക്കാൻ പോകുന്നവരുടെ കാര്യമാണ് കൂടുതൽ ദുരിതത്തിലായത്. ഇത്തരം വലക്കാരുടെ സംഘം നാല് തോണിയിലാണ് പോകുന്നത്. ഒരു തോണി പോയിവരാൻ കുറഞ്ഞത് 150 ലിറ്റർ മണ്ണെണ്ണ ആവശ്യമുണ്ട്. വലിയ തോണിക്കാർക്ക് സിവിൽ സപ്ലൈസ് മുഖേന പെർമിറ്റ് അനുസരിച്ചുള്ള മണ്ണെണ്ണ കഴിഞ്ഞ രണ്ടുമാസമായി കിട്ടുന്നില്ല. മത്സ്യഫെഡ് മുഖേന നൽകി വരുന്ന വെള്ള മണ്ണെണ്ണയ്ക്ക് ലിറ്ററിനു 142 രൂപ നൽകണം .
25 രൂപ സബ്‌സിഡി കഴിച്ച് 117 രൂപ നൽകി തൊഴിലാളികൾ വാങ്ങിക്കണം. ഇത്രയും മുടക്കിയിട്ട് അതിനൊത്ത വരുമാനം ഇല്ലാത്തതിനാൽ എല്ലാവരും ഓടം ഇറക്കാതെയിരിക്കുകയാണ്. സബ്സിഡിതന്നെ കുറെ മാസങ്ങളായി കിട്ടാനുണ്ടെന്നും സിവിൽ സപ്ലൈസ് പെർമിറ്റ് മുഖേന അനുവദിക്കുന്ന മണ്ണെണ്ണ എത്രയും വേഗം വിതരണം ചെയ്യണമെന്നും ധീവരസഭ കാസർകോട് താലൂക്ക് സെക്രട്ടറി ശംഭു ബേക്കൽ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..