കപ്പലോട്ടക്കാർക്ക് സെയ്‌ലേഴ്‌സ് സൊസൈറ്റിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി


പാലക്കുന്ന് : സെയ്‌ലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ ഘടകം സംസ്ഥാനത്തെ മുതിർന്ന കപ്പലോട്ടക്കാർക്ക് പ്രാഥമിക ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നു. വിരമിച്ച കപ്പൽ ജീവനക്കാരിൽ പ്രയാധിക്യവും അനാരോഗ്യവുമായി അവശതയുമനുഭവിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നുള്ളവരായിരിക്കും പ്രാരംഭഘട്ടത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. അവരുടെ ഭാര്യമാർക്കും ഈ ആനുകൂല്യം ലഭിക്കും. പ്രവർത്തനം വിലയിരുത്താൻ സെയ്‌ലേഴ്‌സ്‌ സൊസൈറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ക്യാപ്റ്റൻ വി.മനോജ്‌ ജോയ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ എത്തി. സി.ഡി.സി., ആധാർ കാർഡ് എന്നിവയുടെ കോപ്പിയോടൊപ്പം രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ സഹിതം നിശ്ചിതഫോമിൽ അപേക്ഷ സമർപ്പിക്കണം. സംസ്ഥാനത്തെ ഗുണഭോക്താക്കളുടെ ഏകോപനച്ചുമലത കോട്ടിക്കുളം (കാസർകോട്) മർച്ചന്റ്നേവി ക്ലബ്ബിനായിരിക്കും. നേവി ക്ലബ്ബിൽ ചേർന്ന യോഗം ക്യാപ്റ്റൻ വി. മനോജ്‌ ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, ജനറൽ സെക്രട്ടറി യു.കെ.ജയപ്രകാശ്, ട്രഷറർ കൃഷ്ണൻ മുദിയക്കാൽ, കണ്ണൂർ ജില്ലാ പ്രതിനിധികളായ പ്രേമാനന്ദൻ (തലശ്ശേരി), എം.ബാലകൃഷ്ണൻ (കരിവെള്ളൂർ), കെ.പി.മോഹനൻ, അരുണൻ (പയ്യന്നൂർ) എന്നിവർ സംസാരിച്ചു. ഉപ്പളയിൽ ചേർന്ന യോഗത്തിൽ മൊയ്തീൻ ഷെയ്‌ക്ക്‌ അധ്യക്ഷനായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..