അനുമോദനവും യാത്രയയപ്പും


• ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ അനുമോദനച്ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു

പാലക്കുന്ന് : ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ. അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അഭിനവ് ഹരിഹരൻ, ഫൈറൂസ, യു.എസ്.പ്രവീണ, കെ.സിദ്ധാർഥ് എന്നിവരെയും എസ്.എസ്.എൽ.സി. പരീക്ഷയിലും വിവിധ സ്കോളർഷിപ്‌ പരീക്ഷകളിലും മികച്ച വിജയം നേടിയവരെയും അനുമോദിച്ചു.

പ്രഥമാധ്യപകനായി സ്ഥലംമാറിപ്പോകുന്ന സി.കെ.വേണുവിനും വിരമിച്ച പാചകത്തൊഴിലാളി ചോയിച്ചിയമ്മയ്ക്കും യാത്രയയപ്പ്‌ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.വി.ശ്രീധരൻ അധ്യക്ഷനായി. ഉദുമ പഞ്ചായത്ത് അംഗങ്ങളായ കെ.സുധാകരൻ, ഷൈനിമോൾ, പ്രിൻസിപ്പൽ എം.കെ.മുരളി, പ്രഥമാധ്യപിക വി.തങ്കമണി, സ്കൂൾ വികസനസമിതി ചെയർമാൻ സി.എച്ച്.നാരായണൻ, കെ.ജി.അച്യുതൻ, രാജേഷ്, സ്റ്റാഫ് സെക്രട്ടറി ലളിത, അനിത എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..