തൃക്കണ്ണാട്ട്‌ ബലിതർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി


തൃക്കണ്ണാട്ട്‌ തർപ്പണ ചടങ്ങുകൾ നടക്കുന്ന കടൽത്തീര ശുചീകരണത്തിലേർപ്പെട്ടവർ

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ കർക്കടക വാവ് നാളിലെ ബലിതർപ്പണത്തുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണൂർ, കാസർകോട്, ദക്ഷിണ കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള കാൽ ലക്ഷത്തിലധികം വിശ്വാസികൾ തർപ്പണത്തിനെത്തുമെന്നാണ് ട്രസ്റ്റിബോർഡിന്‍റെ കണക്കുകൂട്ടൽ. ഇതിനായി വിപുലമായ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്.

കടപ്പുറത്തും വടക്കുഭാഗത്തെ പാർക്കിങ് സ്ഥലത്തും പന്തലുണ്ടാകും. രാവിലെ ആറുമണിക്ക് തന്നെ ബലികർമങ്ങൾ തുടങ്ങും. രസീത് നൽകാൻ എട്ടു കേന്ദ്രങ്ങളും 20 പുരോഹിതന്മാർ ബലിയിടീയിക്കാനും ഉണ്ടാകുമെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു. ഇത്തവണ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ അനുമതിയുണ്ട്‌. തർപ്പണത്തിനെത്തുന്നവർക്ക് ലഘുഭക്ഷണം നൽകും. ക്ഷേത്രത്തോട് ചേർന്നുള്ള തെക്കും വടക്കും ഭാഗങ്ങളിലെ അഗ്രശാലയിൽ വഴിപാട് കഴിക്കേണ്ടവർക്ക് സൗകര്യമുണ്ടാകും.

ബലികർമം നടക്കുന്ന കടൽത്തീരം ഉദുമ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമസേന, ക്ഷേത്ര ആഘോഷക്കമ്മിറ്റി, മാതൃസമിതി പ്രവർത്തകർ, ക്ഷേത്ര ജീവനക്കാർ, വാർഡ് അംഗങ്ങൾ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സുരക്ഷാക്രമീകരണങ്ങളും ആവശ്യത്തിനുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..