എ.ഇ.ഒ. ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം


കെ.പി.എസ്.ടി.എ. ബേക്കൽ ഉപജില്ലാ കമ്മിറ്റി പ്രവർത്തകർബേക്കൽ എ.ഇ.ഒ. ഓഫീസിനുമുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം

പാലക്കുന്ന് : കെ.പി.എസ്.ടി.എ. ബേക്കൽ ഉപജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബേക്കൽ എ.ഇ.ഒ. ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണച്ചെലവിനുള്ള തുക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക കാലോചിതമായി വർധിപ്പിക്കുക, മുഴുവൻ കുടിശ്ശികയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സംസ്ഥാന നിർവാഹകസമിതി അംഗം കെ.അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് എ.വി.ബിന്ദു അധ്യക്ഷയായി. കെ.രാജീവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.വേണു, വനിതാ ഫോറം ചെയർപേഴ്സൻ എം.കെ.പ്രിയ, സുധീഷ്, കേശവൻ നമ്പൂതിരി, കെ.എൻ.പുഷ്പ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..