പാലക്കുന്ന് സ്റ്റേഷൻ റോഡിൽ : ഗതാഗതക്കുരുക്ക്


തീവണ്ടികൾ കടന്നുപോകാൻ ഗേറ്റ് അടച്ചതോടെ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ കുടുങ്ങിയ വാഹനങ്ങൾ

പാലക്കുന്ന് : അറ്റകുറ്റപ്പണിക്ക് ബേക്കൽ പാലം അടച്ചതോടെ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക്. 29 മുതൽ ഓഗസ്റ്റ് എട്ടുവരെ പാലം അടച്ചിരിക്കുകയാണ്.

പാലം അടച്ചിട്ട ആദ്യദിവസം മുതൽ യാത്ര ദുസ്സഹമായത് പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിലാണ്. തച്ചങ്ങാട്-കോട്ടപ്പാറ-മുതിയക്കാൽ വഴി സംസ്ഥാന പാതയിൽ കടക്കാനുള്ള എളുപ്പവഴിയാണ് പാലക്കുന്ന് സ്റ്റേഷൻ റോഡ്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോം മുറിച്ചാണ് ഈ റോഡ്‌ കടന്നുപോകുന്നത്. തീവണ്ടികൾ കടന്നുപോകാൻ അടിക്കടി ഗേറ്റ് അടച്ചിടേണ്ടിവരുമ്പോൾ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടും. പൊതുവെ തിരക്കേറിയ ഈ റോഡിൽ ഇപ്പോൾ കാൽനടയാത്രപോലും ബുദ്ധിമുട്ടായിമാറി.

കൂടുതൽ തവണ ഗേറ്റ് അടക്കേണ്ടിവരുന്ന രാവിലെയും വൈകുന്നേരവുമാണ് വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമാവുംവിധം ഗതാഗതക്കുരുക്ക് മുറുകുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ഒരു ബസിന് പോലും ഈ റോഡിൽ റൂട്ടില്ല. ചന്ദ്രഗിരി വഴിയുള്ള ബസുകൾക്ക് ബേക്കൽ കവലയിലേക്ക് എത്താൻ എളുപ്പവഴി ഇതാണ്. പക്ഷേ, ദേശീയപാതയിലൂടെ യാത്രചെയ്യാവുന്ന ചരക്ക് ലോറികളടക്കമുള്ള എല്ലാത്തരം വലിയ വാഹനങ്ങളും ഇതിലൂടെ വരുന്നുണ്ട്. ഇത്തരം വാഹനങ്ങളെ നിർബന്ധമായും പാലക്കുന്ന് സ്റ്റേഷൻ റോഡിലൂടെ കടത്തിവിടാതെ ദേശീയപാതവഴി തിരിച്ചുവിട്ടാൽ പാലക്കുന്ന് സ്റ്റേഷൻ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.

റോഡ് അടച്ചു, കെ.എസ്.അർ.ടി.സി. അഞ്ച് രൂപ വർധിപ്പിച്ചു

പാലക്കുന്ന് : ബേക്കൽ പാലം അടിച്ചിട്ടത് മറയാക്കി കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട്-കാസർകോട് റൂട്ടിൽ അഞ്ച് രൂപ വർധിപ്പിച്ചു. ചന്ദ്രഗിരിപാലം വഴി കാഞ്ഞങ്ങാട്ടുനിന്ന് കാസർകോട്ടേക്ക്‌ വെള്ളിയാഴ്ചമുതൽ 40 രൂപയാക്കി കെ.എസ്.ആർ.ടി.സി. ഉയർത്തി. നേരത്തേ ഇത് 35 രൂപ ആയിരുന്നു. തുടക്കത്തിൽ കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്നുള്ള ബസുകൾ മാത്രം അഞ്ച് രൂപ കൂട്ടി. ശനിയാഴ്ചമുതൽ എല്ലാ ഡിപ്പോയിലുള്ള വണ്ടിക്കാരും വർധിപ്പിച്ച തുക വാങ്ങുന്നുണ്ട്.

ഓഗസ്റ്റ് എട്ടുവരെയാണ് സംസ്ഥാനപാതയിലെ ബേക്കൽ പാലം അടച്ചിടുന്നത്. പകരം ബേക്കൽ കവലയിൽനിന്ന് തിരിഞ്ഞ് തച്ചങ്ങാട്-കോട്ടപ്പാറ വഴി പാലക്കുന്നിൽ വെച്ച് സംസ്ഥാന പാതയിലേക്കു കയറുകയാണ്. 10 ദിവസത്തേക്ക്‌ മാത്രം വഴിതിരിച്ചുവിട്ടപ്പോൾ അധിക തുക ഈടാക്കുന്നതിനോട് യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ബേക്കൽ കവല വഴിയുള്ള യാത്രാദൂരം കൂടുതലുള്ളതിനാൽ നഷ്ടം ഒഴിവാക്കാനാണ് നിരക്ക് വർധന എന്നാണ് കെ.എസ്.ആർ.ടി.സി.യുടെ ന്യായീകരണം. അതേസമയം തിരിച്ചുവിടുന്ന വഴികളിലുള്ള യാത്രക്കാരെയും കയറ്റുന്നതിനാൽ നഷ്ടമുണ്ടാകുമെന്ന് പറയുന്നതിൽ പ്രസക്തിയില്ലെന്ന് യാത്രക്കാരും പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..