ജീവകാരുണ്യ പ്രവർത്തകൻ ഹാജിക്ക അരങ്ങൊഴിഞ്ഞു


പാലക്കുന്ന് : പതിറ്റാണ്ടുകൾക്ക് മുന്നേ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനത്തിനുവേണ്ടിയുള്ള കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് ബുധനാഴ്ച അന്തരിച്ച കോട്ടിക്കുളത്തെ കാബ്രോസ് ഹെറിറ്റേജിലെ ഖാലിദ് ഹാജി. 70-കളിൽ കോട്ടിക്കുളത്ത് മലബാർ എക്സ്പ്രസ്, മദ്രാസ് മെയിൽ വണ്ടികൾ നിർത്തിക്കിട്ടാൻ നടത്തിയ 'തീവണ്ടി തടയൽ' സമരമുഖത്ത് സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.

ഒരു സംഘടനയുടെയും ഭാരവാഹിയാകാതെ കാണാമറയത്തുനിന്ന് പൊതുപ്രവർത്തനം നടത്തുന്നതായിരുന്നു ഖാലിദ് ഹാജിയുടെ പതിവ്. വായനപ്രിയനും എഴുത്തുകാരനുമായിരുന്നു. പാലക്കുന്നിലും കാഞ്ഞങ്ങാട്ടും വിവിധ കച്ചവടസ്ഥാപനങ്ങൾ നടത്തിയിരുന്നു. ജീവിതത്തിന്‍റെ അവസാനനാളിലും ജാതിമത പരിഗണനയില്ലാതെ പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നു.

സഹായം ചോദിച്ച് കോട്ടിക്കുളം 'കാബ്രോസ് ഹെറിറ്റേജി'ൽ എത്തുന്ന ആരെയും വെറും കൈയോടെ മടക്കിയിരുന്നില്ല. പുണ്യമാസത്തിലെ അദ്ദേഹത്തിന്‍റെ പലവിഭവ കിറ്റ്‌ വിതരണം നാട്ടിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരേതനോടുള്ള ആദരസൂചകമായി പാലക്കുന്ന്, കോട്ടിക്കുളം പ്രദേശത്തെ കച്ചവടക്കാർ വ്യാഴാഴ്ച രാവിലെ ഒൻപത് വരെ കടകൾ അടച്ചിടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..