പടന്നയിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് നായ്ക്കളുടെ കടിയേറ്റു


പടന്ന : പടന്ന പഞ്ചായത്തിലെ വടക്കൻ പ്രദേശത്ത് മൂന്നു കുട്ടികളടക്കം നാലുപേർക്ക് തെരുവുനായ്ക്കളുടെ അക്രമണത്തിൽ പരിക്ക്. ഓരി വടക്കേപ്പുറത്തെ സുധിനയുടെ മകൾ അങ്കണവാടി വിദ്യാർഥിനി ദേവിന (നാല്‌), ഗണേഷ്‌ മുക്കിലെ എം. റുക്‌സാനയുടെ മകൻ റസ്സാൻ (മൂന്ന്‌), ഓരിയിലെ അതിഥിത്തൊഴിലാളി സഫ്രാസ് (21) എന്നിവർക്കാണ് കടിയേറ്റത്. പടന്ന ബിസ്മില്ലാ റോഡിലെ പി.സി. റഹ്‌മത്തിന്റെ മകൻ മുഹമ്മദ് സജ്ജാദിന്‌ (12) നായയുടെ നഖം കൊണ്ട് മുഖത്താണ് പരിക്ക്. പടന്ന ഗവ. യു.പി. സ്‌കൂളിലെ ഏഴാ തരം വിദ്യാർഥിയാണ് സജ്ജാദ്.

പടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം ജില്ലാ അസ്പത്രിയിൽനിന്ന് പേവിഷബാധയ്‌ക്കെതിരായ മരുന്ന് കുത്തിവെച്ചു.മൂന്നുമാസത്തിനിടെ രണ്ടരവയസ്സുകരൻ ഉൾപ്പെടെ പത്തോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൈപ്പാട് പ്രദേശത്ത് നിരവധി ആടുകളെയും കൊന്നൊടുക്കിയിരുന്നു. ആട് വളർത്തൽ ഉപജീവനമാക്കിയവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ബുദ്ധിമുട്ടാകുന്നു. പ്രഭാതസവാരിക്കാരും പള്ളി, മദ്രസ എന്നിവിടങ്ങളിൽ പോകുന്നവരും ഭീതിയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..