അധ്യാപക പരിശീലനം സമാപിച്ചു


ബേക്കൽ ബി.ആർ.സി.യിൽ നടന്ന ഉല്ലാസഗണിതം, ഗണിതവിജയം പരിശീലന ക്ലാസ്

പാലക്കുന്ന് : ബേക്കൽ ബി.ആർ.സി.യിൽ നാലുദിവസങ്ങളിലായി നടന്ന പ്രൈമറി സ്കൂൾ ഗണിതാധ്യാപകർക്കുള്ള പരിശീലനം സമാപിച്ചു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളുടെ ഗണിതപഠനം മികവുറ്റതാക്കാൻ ആവിഷ്കരിച്ച ഗണിതവിജയം, ഉല്ലാസഗണിതം എന്നീ പദ്ധതി പരിശീലനത്തിൽ ആകെ 227 അധ്യാപകർ പങ്കെടുത്തു.

സി. ആർ.സി.മാരായ ശ്യാമള, രജനി, രാജലക്ഷ്മി, ശ്രീലക്ഷ്മി, രാജശ്രീ, നിഷിത, അശ്വതി, രമ്യ ആർ.ടി.മാരായ ജിജിന, ഷെറീന, ആര്യ ഗായത്രി, പ്രസീത എന്നിവരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. നാലാം ക്ലാസിലെ ഗണിതാധ്യാപകർക്കായി നടത്തിയ പരിശീലനത്തിൽ 40 പേർ പങ്കെടുത്തു. സമാപനച്ചടങ്ങ് ബേക്കൽ എ.ഇ.ഒ. പി.കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. ബി.പി.സി. കെ.എം. ദിലീപ് കുമാർ അധ്യക്ഷനായി. സനിൽ കുമാർ വെള്ളുവ, സി.ആർ.സി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..